Rotary International : കേരളത്തിൽ നൂറ് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യപിച്ച് റോട്ടറി ഇന്റർനാഷണൽ

കേരളത്തിൽ നൂറ് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യപിച്ച് റോട്ടറി ഇന്റർനാഷണൽ . മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെന്നിഫർ ജോൺസ് ആണ് പദ്ധതികൾ പ്രഖ്യാപിച്ചത്. റോട്ടറി സർക്കാരിന് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

പത്ത് കോടി രൂപ ചെലവിൽ ഹോപ്പ് ആഫ്റ്റർ ഫയർ പദ്ധതി പ്രകാരം പൊള്ളലേറ്റവർക്ക് ശസ്ത്രക്രിയാ സഹായം, മുപ്പത് കോടി രൂപ ചെലവിൽ
500 വീടുകൾ നിർമ്മിച്ച് നൽകുന്ന റോട്ടറി പാർപ്പിട പദ്ധതി, കേരളത്തിലെ 160 കിലോമീറ്റർ റോഡ് ഏറ്റടുത്ത് വൃത്തിയാക്കാൻ 10 കോടി, സ്‌കൂൾ കുട്ടികൾക്കായി രണ്ട് കോടി രൂപ ചെലവിൽ അമൃതം പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ധനസഹായം,
നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി 10 കോടി രൂപ ,കേരളത്തിലെ നൂറ് രോഗികൾക്ക് മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, എറണാകുളം ജനറൽ ആശുപത്രിക്ക് ഹാർട്ട് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലൈവ് ഫോർ ഡി എക്കോകാർഡിയോഗ്രഫി സംവിധാനം അടക്കം 100 കോടിയുടെ പദ്ധതിയാണ് റോട്ടറി ക്ലബ്ബ് പ്രഖ്യാപിച്ചത്.

മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെന്നിഫർ ജോൺസ് ആണ് പ്രഖ്യാപനം നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പ്രഖ്യാപനത്തിന് മന്ത്രി നന്ദിയറിയിച്ചു. ആവശ്യമെങ്കിൽ സംസ്‌ഥാന സർക്കാരിന്റെ സഹകരണത്തോടെ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും റോട്ടറി ഇന്റർനാഷണൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News