Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി സ്വന്തമായി വനിതാ ടീമും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി സ്വന്തമായി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്‍റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വുമണ്‍സ് ലീഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ടീമും പങ്കെടുക്കും.

കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ടീമിനെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വനിതാ ഫുട്ബോളിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് പരിശീലകനായ ഷെരീഫ് ഖാന്‍ പറഞ്ഞു.

വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെയുണ്ടാകും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വുമണ്‍സ് ലീഗില്‍ ടീം പങ്കെടുക്കും. കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് യോഗ്യത നേടുകയാണ് ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News