Balussery : ബാലുശേരിയിൽ വനിതാ കൂട്ടായ്മയുടെ ആവേശ വിളവെടുപ്പ്

ബാലുശേരിയിൽ വനിതാ കൂട്ടായ്മയിൽ കൃഷി ചെയ്ത നിലക്കടല വിളഞ്ഞത് നൂറുമേനി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി നടത്തിയ നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം നടന്നു. ബാലുശേരി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായ സഹകരണത്തോടെ ആത്മപദ്ധതിയിൽ രൂപീകരിച്ച പുത്തൂർവട്ടം സൗപർണ്ണിക എഫ് ഐ ജി ഗ്രൂപ്പാണ് അര ഏക്കറിൽ നിലക്കടല കൃഷി ചെയ്തത്.

ആത്മയുടെ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പിന് സഹായമായി പതിനായിരം രൂപ വിത്ത്, വളം, നിലമൊരുക്കൽ എന്നിവയ്ക്കാണ് നൽകിയത്. എട്ട് വനിതകളടങ്ങിയ ഗ്രൂപ്പായിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ നിലക്കടല കൃഷിയിറക്കിയത്. അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീജ, പഞ്ചായത്ത്അംഗം അനൂജ, കൃഷി ഓഫീസർ പി. വിദ്യ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here