SBI : 10,000ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഇനി ഒ ടി പി ; സുരക്ഷ വർധിപ്പിക്കാൻ എസ്ബിഐ

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഇനി ഒടിപി . സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകൾക്ക് ഒടിപി കർശ്ശനമാക്കുന്നത് . പതിനായിരത്തിനു മുകളിലുള്ള പണം പിൻവലിക്കാനാണ് ഒടിപി കൊണ്ടുവരുന്നത്. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക.

അതുകൊണ്ട് ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ കൈയിൽ ഫോണും കരുതേണ്ടതാണ്. മറ്റു ബാങ്കുകളും ഇടപാടുകൾക്ക് ഒടിപി കൊണ്ടുവരുമെന്നാണ് സൂചന . എടിഎം കാർഡ് സ്വൈപ്പ് ചെയ്ത ശേഷം പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒടിപി നമ്പർ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here