LDF:വിലക്കയറ്റത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും;എല്‍ഡിഎഫ് യോഗം ഇന്ന്

വിലക്കയറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധസമരം തീരുമാനിക്കാന്‍ (LDF)എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതും വായ്പാ പരിധി കുറച്ചതും ചൂണ്ടിക്കാട്ടിയാണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുക.
യോഗത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ചര്‍ച്ചയാകും. വൈകുന്നേരം മൂന്നരയ്ക്ക് എകെജി സെന്ററിലാണ് യോഗം നടക്കുക.

അതേസമയം വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനെതിരെയാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News