Plus One:പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ച

(Plus One Classes)പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. (Trial Allotment)ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ച ഉണ്ടാകും. 4,71,278 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. (CBSE)സി.ബി.എസ്.സിയില്‍ നിന്ന് 31,615 കുട്ടികളും അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടങ്ങി. വ്യാഴാഴ്ച ട്രെയല്‍ അലോട്ട്മെന്റും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട അലോട്ട്മെന്റും പ്രഖ്യാപിക്കും.

ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. സപ്ലിമെന്ററി ഘട്ടം 23 മുതല്‍ 30 വരെ നടക്കും. ഈ മാസം 11 ാം തീയതിയാണ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സിബിഎസ്ഇ കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിയതാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നീളാന്‍ കാരണം. 4,72,278 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലപ്പുറത്തും കുറവ് വയനാടുമാണ്. 31,615 സിബിഎസ്സി കുട്ടികളും 3095 ഐ.സി.എസ്.ഇ വിദ്യാര്‍ഥികളും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News