Gujarat:ഗുജറാത്ത് വിഷമദ്യ ദുരന്തം;മരണം 24 ആയി|Hooch Tragedy

(Gujarat)ഗുജറാത്തിലെ (Hooch Tragedy)വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 30 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബോട്ടാഡ്,ഭാവ് നഗര്‍,അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളത്.

അതേസമയം മദ്യം വിറ്റതിന് പത്ത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മദ്യം കഴിച്ചവര്‍ ഗ്രാമ പ്രദേശത്തുള്ളവരാണ്. വ്യാജ മദ്യ നിര്‍മ്മാണത്തിന് മെത്തനോള്‍ എത്തിച്ചു നല്‍കിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. എ എം ഒ എസ് കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 600 ലിറ്റര്‍ എത്തിച്ചെന്നാണ് ഇയാളുടെ മൊഴി.

മദ്യ നിരോധനം നിലവില്‍ ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യത്തിന്റെ ഉല്‍പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്. അതേസമയം മദ്യനിരോധനം കടലാസില്‍ മാത്രമെന്ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ ആശീര്‍വാദത്തോടെ വ്യാജമദ്യം സുലഭമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News