സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ പിന്‍വലിക്കാത്ത അവസ്ഥ ശരിയല്ല:മുഖ്യമന്ത്രി|Pinarayi Vijayan

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാലും പിന്‍വലിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കൂട്ട്’ പദ്ധതി ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ ഇടങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ചെറിയ കുട്ടികളടക്കം സൈബര്‍ ലോകത്തെ അടുത്ത് പരിചയപ്പെടുന്നു. സൈബര്‍ ഇടങ്ങളില്‍ ചതിക്കുഴികള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ കുട്ടികളെയാണ് അധികവും ബോധവത്കരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സൈബര്‍ ലോകത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എല്ലാവരുടെയും കൈയ്യില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. എല്ലാവരും സൈബര്‍ ലോകവുമായി നിരന്തരം ഇടപെടുന്നുമുണ്ട്. എന്നാല്‍ പലരും ഇതിന്റെ ദൂശ്യവശം തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. കുട്ടികളാണ് ചതിക്കുഴികളില്‍ പെടുന്നവരില്‍ അധികവും. ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീണ് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. ശരിയല്ലാത്ത ഒരു കാര്യം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ തെറ്റാണെന്ന് തെളിഞ്ഞ് കഴിഞ്ഞും അത്തരം പോസ്റ്റുകള്‍ തുടരുന്നത് ശരിയായ നടപടിയല്ലെന്നും ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണാവകാശം ഉള്ളവര്‍ അത് ശ്രദ്ധിച്ചാല്‍ നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News