Asian Weightlifting Championship: ഏഷ്യന്‍ ഭാരോദ്വഹന മത്സരം; കന്നി മത്സരത്തില്‍ മെഡലുമായി അമൃത സുനി

ഇന്നലെ നടന്ന ജൂനിയര്‍ 81 kg വിഭാഗത്തില്‍ കന്നി മത്സരത്തില്‍ തന്നെ വെങ്കലം(Bronze) നേടി മലയാളി താരം രാജ്യത്തിന്റെ അഭിമാനമായി. തൃശൂര്‍ ചെറൂര്‍ സ്വദേശിനിയും തൃശൂര്‍ സെന്റ് ക്ലയെഴ്‌സ് സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ് അമൃത സുനി. ഏഷ്യന്‍ ഭാരോദ്വഹന മത്സരത്തില്‍(Asian Weightlifting Championship) മെഡല്‍ നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് അമൃത.

രണ്ട് വര്‍ഷം മുന്‍പ് കരിയര്‍ ആരംഭിച്ച അമൃത പങ്കെടുത്ത ആദ്യ ദേശീയ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടുകയും തുടര്‍ന്ന് പങ്കെടുത്ത 5 ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേട്ടം നിലനിര്‍ത്തിയുമാണ് അമൃത അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. 15 വയസ്സിനുള്ളില്‍ ഒരു അന്താരാഷ്ട്ര മെഡലും അഞ്ച് ദേശീയ മെഡലുകളും ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.

വിരമിക്കൽ പിൻ‌വലിക്കുന്നു ; വനിതാ ഐപിഎൽ കളിച്ചേക്കുമെന്ന് പറഞ്ഞ് മിതാലി രാജ്

ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചേക്കുമെന്ന സൂചനയുമായി ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്.

“ഞാൻ അതൊരു സാധ്യതയായി നിലനിർത്തുകയാണ്. ഇതുവരെ അതിൽ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎൽ ആരംഭിക്കാൻ ഇനിയും ചില മാസങ്ങൾ കൂടിയുണ്ട്. വനിത ഐപിഎലിൻ്റെ ആദ്യ പതിപ്പിൽ കളിക്കാനാവുക മികച്ച അനുഭവമായിരിക്കും.”
ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നും ടൂർണമെൻ്റിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി പറഞ്ഞു.

അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here