Swapna Suresh: ഗൂഢാലോചനക്കേസ്; സ്വപ്ന സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്ന സുരേഷ്(Swapna Suresh) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി(High court) ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാലക്കാട്ട് കസബ പൊലീസ് എടുത്ത കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍.

ഗൂഢാലോചനയില്‍ സ്വപനയുടെ പങ്കാളിത്തം സംബന്ധിച്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കുള്ള മറുപടി സത്യവാങ്ങ്മൂലം സ്വപന കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഇന്ന് വിശദമായ വാദം നടക്കും.

കള്ളപ്പണകേസ്;വിദേശത്ത് കടക്കാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മ്മരാജ റസാലത്തെ തടഞ്ഞ് ഇ ഡി

കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന സി എസ് ഐ (Bishop Dharmaraj Rasalam)ബിഷപ്പ് ധര്‍മ്മരാജ റസാലത്തെ തടഞ്ഞ് (ED)ഇ ഡി. വിദേശത്ത് കടക്കാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മ്മരാജ റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇ ഡി തടഞ്ഞത്. ബിഷപ്പ് യു കെ യിലേക്കാണ് കടക്കാന്‍ ശ്രമിച്ചത്. സഭാ സമ്മേളനത്തിനായി യു കെ യിലേക്ക് പോകാനിരിക്കെയാണ് തടയല്‍. അന്വേഷണം നടക്കുന്നതിനാല്‍ വിദേശത്തേക്ക് പോകരുതെന്ന ഇ ഡി നിര്‍ദ്ദേശം അവഗണിച്ചായിരുന്നു യാത്ര. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. തുടര്‍ന്ന് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

ഇന്നലെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധര്‍മ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി തടയുകയായിരുന്നു. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News