Vadakara:വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം;പൊലീസുദ്യോസ്ഥരെ ഇന്ന് ചോദ്യം ചെയ്യും

(Vadakara)വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്, സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍(Custodial death) നടപടി നേരിട്ട പൊലീസുദ്യോസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് 3 പേരെ ചോദ്യം ചെയ്യുക. സസ്‌പെന്‍ഷനിലായ എസ് ഐ എം നിജീഷ്, എഎസ്‌ഐ അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരോട് വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.

ഇതുവരെ ശേഖരിച്ച ഇര്േ ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മരിച്ച സജീവനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള മറ്റ് സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപെടുത്തും. പോലീസ് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിയിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം;സ്റ്റേഷനിലെ എല്ലാ പൊലീസുകാര്‍ക്കും സ്ഥലമാറ്റം

വടകരയില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ നടപടിയുമായി ആഭ്യന്തര വകുപ്പ്. വടകര സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. സിഐ അടക്കം 66 പേരെയാണ് സ്ഥലം മാറ്റിയത്.മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി. സംഭവവുമായി ബന്ധപ്പെട്ട് സജീഷ് എന്ന പൊലീസുകാരനെക്കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ വടകര എസ്.ഐ ഉള്‍പ്പെടെ 3 പേരെ നേരത്തേ സസ്പന്‍ഡ് ചെയ്തിരുന്നു. വടകര എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഐജി രാഹുല്‍ നായര്‍ ആണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.
യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News