Viral Video: ഒന്നേ്..രണ്ടേ..നാലേ…ആവേശത്തില്‍ തോണി തുഴഞ്ഞ് കുഞ്ഞുകുരുന്ന്; വീഡിയോ വൈറല്‍

അച്ഛനൊപ്പം ആവേശത്തില്‍ വള്ളം തുഴയുന്ന കൊച്ചു കുട്ടിയുടെ വീഡിയോ(Video) ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍(Social media) വൈറലായിരിക്കുന്നത്. ഏതു പ്രായക്കാരെയും ആവേശത്തിലാക്കുന്ന വിനോദമാണ് വള്ളംകളിയെന്ന് ഈ വീഡിയോ കണ്ട് നിസംശയം പറയാം. ‘ഒന്നേ’ എന്നച്ഛന്‍ എണ്ണുമ്പോള്‍ കുഞ്ഞുശബ്ദത്തിന്റെ അങ്ങേയറ്റം ശക്തിയുപയോഗിച്ച് ‘ഒന്നേ’ എന്ന് കൂടെയെണ്ണി ആഞ്ഞുതുഴയുകയാണ് ഈ വീരന്‍.

വീണ്ടും ബാക്കിയെണ്ണി, കുറേയൊക്കെ തെറ്റിച്ചെണ്ണി ആവേശം ഒട്ടും ചോരാതെ രസിപ്പിക്കുകയാണ് കുട്ടി. ‘നിന്നെയാരാ കണക്ക് പഠിപ്പിച്ചെ?’ എന്ന് ചിരിയോടെ അച്ഛന്‍ ചോദിക്കുന്നത് വീഡിയോ എടുക്കുന്ന ആളെയും ചിരിപ്പിക്കുന്നുണ്ട്. ‘വള്ളംകളി എന്നും ഒരു ആവേശമാണ്. അത് എത് പ്രായത്തിലാണെങ്കിലും’ എന്ന തലക്കെട്ടോട് കൂടിയാണ് വിീഡിയോ പ്രചരിക്കുന്നത്.

കുട്ടി വലുതാകുമ്പോള്‍ കേമനാകുമെന്നും ഇവനൊരു പുലിക്കുട്ടുയാണെന്നുമൊക്കെ കമന്റുകള്‍ നിറയുന്നുണ്ട്. ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ, ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടിയെ വെള്ളത്തിലിറക്കിയ പ്രവൃത്തി വിമര്‍ശിച്ചുകൊണ്ടും ധാരാളം കമന്റുകള്‍ വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News