മെത്രാപ്പൊലീത്ത വികാരി ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ സ്ഥാനപതി ലിയോപോള്‍ഡ് ജിറെല്ലി

മെത്രാപ്പൊലീത്ത വികാരി ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ സ്ഥാനപതി ലിയോപോള്‍ഡ് ജിറെല്ലി. എറണാകുളം രൂപതാ ആസ്ഥാനത്തെത്തി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ആവശ്യമുന്നയിച്ചത്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് സ്ഥാനപതി എത്തിയത്.

അതേസമയം ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചനകള്‍ പുറത്തുവരുന്നുണ്ട്. കൂടിക്കാഴ്ചയക്ക് ശേഷം വത്തിക്കാന്‍ സ്ഥാനപതി മടങ്ങി. കൈപ്പടയില്‍ എഴുതിയ കത്ത് വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറി. അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം പ്രഖ്യാപിക്കുമെന്നും തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here