K N Balagopal: വായ്പാ പരിധി; കേന്ദ്രം ഇല്ലാതാക്കുന്നത് കേരളത്തിന് അവകാശപ്പെട്ട കാര്യം

വായ്പാ പരിധി വിഷയത്തില്‍ കേന്ദ്രം ഇല്ലാതാക്കുന്നത് കേരളത്തിന് അവകാശപ്പെട്ട കാര്യമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal). സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയെ ദുര്‍ബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കും. ഇതി സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിഷയം സംസ്ഥാനത്തെ ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കോടികളുടെ കണക്ക് കൂടി റിസര്‍വ് ബാങ്ക്(Reserve Bank) പറയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായ്പാപരിധി വെട്ടിക്കുറച്ച് കേന്ദ്രം; നടപടിക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് (Kerala)കേരളം കത്തയച്ചു. (KIIFB)കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍പ്പെടുത്തരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രധനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുകയാണ് കേരളത്തിന്റെ നിലവിലെ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് നടപടിയെന്നും കേരളമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

14,000 കോടിയില്‍ 9000 കോടി ഇതിനകം തിരിച്ചടച്ചതായി ധനവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേത്. കിഫ്ബിക്കും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും നല്‍കിയ ഗ്യാരണ്ടി സര്‍ക്കാര്‍ കടബാധ്യതയാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News