Sabarimala: ശബരിമല ശ്രീകോവിലില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച

ശബരിമലയിലെ(Sabarimala) ശ്രീകോവിലിന് മുകളില്‍ ചോര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തായാണ് ചോര്‍ച്ച കണ്ടെത്തിയത്. അടുത്ത മാസം 5 ന് അറ്റകുറ്റപ്പണികള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ദേവസ്വം ബോര്‍ഡ് നീക്കം. കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശബരിമല ക്ഷേത്ര നട അടച്ചത്. ഇതിനു ശേഷമാണ് ശബരിമല ശ്രീകോവിലിന്(Sabarimala sreekovil) മുകളിലെ ചോര്‍ച്ച ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

ചോര്‍ച്ച കാണപ്പെട്ട ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായും സ്വര്‍ണത്താല്‍ പൊതിഞ്ഞ നിലയിലാണ്. മഴ വെള്ളം കഴുക്കോലിലൂടെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിക്കുന്നത് പതിവായി. ഇതോടെയാണ് ഇവിടെ കൂടുതല്‍ പരിശോധന നടത്തി ചോര്‍ച്ച ഉണ്ടെന്ന നിഗമനത്തില്‍ ദേവസ്വം ബോര്‍ഡ് എത്തിയത്. വിവിധ വിഭാഗം ഉദ്യോഗസ്ഥരും ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടും.

കൂടാതെ തന്ത്രി , ദേവസ്വം കമ്മിഷണര്‍ തുടങ്ങിയവരെയും ബോര്‍ഡ് പ്രതിനിധികള്‍ കാര്യങ്ങള്‍ ധരിപ്പിക്കും. പ്രത്യേക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും അറ്റകുറ്റപ്പണികള്‍ നടക്കുക. നിലവില്‍ ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ കെ അനന്ദഗോപന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അതേ സമയം, ഓഗസ്റ്റ് 4 ന് ആണ് നിറപുത്തരി ചടങ്ങുകള്‍ സന്നിധാനത്ത് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News