നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം;രാഹുല്‍ ഗാന്ധി അറസ്റ്റില്‍|Rahul Gandhi

(National Herald Case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി പൊലീസ് അറസ്റ്റ് ചെയ്തു.

delhi police tried to arrest rahul gandhi over vijay chowk protest

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്.

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധം ഡി സി സി പ്രസിഡന്റ് വി. എസ് ജോയ് ഉദ്ഘാടനം ചെയ്തു. സമരത്തെ തുടര്‍ന്ന് 15 മിനിട്ട് ട്രയിന്‍ അങ്ങാടിപ്പുറത്ത് നിറുത്തിയിട്ടു. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ട്രെയിനിന് മുകളില്‍ കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News