Syro Malabar Church: സിറോ മലബാര്‍ തര്‍ക്കം: ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

സിറോ മലബാര്‍(Syro Malabar Church) തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി രൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍(Bishop Antony Kariyil) രാജിവെച്ചു. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ബിഷപ്പ് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. രാജി പ്രഖ്യാപനം ആഗസ്തില്‍ ചേരുന്ന സിനഡില്‍ ഉണ്ടാകും. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് മാറുമെന്നാണ് സൂചന. കത്ത് നല്‍കിയിട്ടും രാജി വയ്ക്കാന്‍ തയ്യാറാകാത്ത ബിഷപ്പിനെ നേരില്‍ കാണാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്റണി കിരിയിലുമായുള്ള കൂടിക്കാഴ്ച.

സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് അയച്ചത്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനമൊഴിയാനാവശ്യപ്പെട്ട് അദേഹത്തിന് നോട്ടീസ് നല്‍കിയത്. ഭൂമിയിടപാട്, ഏകീകൃത കുര്‍ബാനയര്‍പ്പണത്തെ ചൊല്ലിയുളള തര്‍ക്കം തുടങ്ങിയ അവസരങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയിലില്‍ പിന്തുണച്ചിരുന്നു. കുര്‍ബാന ഏകീകരണത്തെ പിന്തുണക്കില്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ആന്റണി കരിയിലിന്റേത്. എറണാകുളം-അങ്കമാലി രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വ്യക്തമാക്കിയിരുന്നു. പുതുക്കിയ കുര്‍ബാന നടത്താനുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ല. മാര്‍പാപ്പ പൂര്‍ണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ്പ് കത്തയച്ചിരുന്നു. സിറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

അതേസമയം അധികാരം ഉപയോഗിച്ച് ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധ അല്‍മായ സംഘടന മുന്നണിയിപ്പ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തി കര്‍ദിനാള്‍ ആലഞ്ചേരിയെ ഭൂമി കുംഭകോണ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള നീക്കമാണ് വത്തിക്കാന്‍ സ്ഥാനാപതി നടത്തുന്നതെന്ന വിമര്‍ശനമാണ് കര്‍ദ്ദിനാള്‍ വിരുദ്ധ അല്‍മായ സംഘടന ഉയര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News