Neeraj Chopra:നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ല

ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് (Neeraj Chopra)നീരജ് ചോപ്ര (Common wealth)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ജാവലിനില്‍ വെള്ളി നേടിയതിനു പിന്നാലെയാണ് നീരജിന്റെ പിന്മാറ്റം.

കോമണ്‍വെല്‍ത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റം.
യുഎസ്എയിലെ യൂജിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് താരത്തിന് പരുക്കേറ്റതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. പിന്നാലെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News