ADVERTISEMENT
(Koodathayi murder case)കൂടത്തായ് കൊലപാതക പരമ്പരകേസില്‍ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. എല്ലാ കേസുകളും കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മാറാട് സ്‌പെഷ്യല്‍ കോടതിയിലേക്കാണ് മാറ്റിയത്. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2002 നും 2016 ഇടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കേസിലെ മുഖ്യ പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടര വര്‍ഷത്തിലധികമായി ജോളി ജയില്‍ കഴിയുകയാണ്. കൊലപാതക കേസുകളില്‍ ജോളിയും സഹായികളുമടക്കം 4 പേര്‍ പ്രതികളാണ്.
Palakkad:പാലക്കാട് കൊപ്പത്ത് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി
(Palakkad)പാലക്കാട് കൊപ്പത്ത് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി. കൊപ്പം വണ്ടുംന്തറയില്‍ കടുകതൊടി അബ്ബാസ് ആണ് മരിച്ചത്. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. അമ്പതു വയസ്സുകാരനായ അബ്ബാസിനെ വിളിച്ചുണര്‍ത്തി കുത്തി വീഴ്ത്തുകയായിരുന്നു. വാതില്‍പ്പടിയില്‍ത്തന്നെ അബ്ബാസ് കുത്തേറ്റ് വീണു. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ച്ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
കൊലപാതം നടന്ന് മണിയ്ക്കൂറുകള്‍ക്കകം പ്രതി പൊലിസ് പിടിയിലായി. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തിത്തരാമെന്നു പറഞ്ഞ് പണം തട്ടിയതിലെ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊപ്പം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.