Onam Exam: ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ്(Onam Exam) 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കുമെന്നും സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

 ശബരിമല ശ്രീകോവിലില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച

ശബരിമലയിലെ(Sabarimala) ശ്രീകോവിലിന് മുകളില്‍ ചോര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തായാണ് ചോര്‍ച്ച കണ്ടെത്തിയത്. അടുത്ത മാസം 5 ന് അറ്റകുറ്റപ്പണികള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ദേവസ്വം ബോര്‍ഡ് നീക്കം. കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശബരിമല ക്ഷേത്ര നട അടച്ചത്. ഇതിനു ശേഷമാണ് ശബരിമല ശ്രീകോവിലിന്(Sabarimala sreekovil) മുകളിലെ ചോര്‍ച്ച ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

ചോര്‍ച്ച കാണപ്പെട്ട ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായും സ്വര്‍ണത്താല്‍ പൊതിഞ്ഞ നിലയിലാണ്. മഴ വെള്ളം കഴുക്കോലിലൂടെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിക്കുന്നത് പതിവായി. ഇതോടെയാണ് ഇവിടെ കൂടുതല്‍ പരിശോധന നടത്തി ചോര്‍ച്ച ഉണ്ടെന്ന നിഗമനത്തില്‍ ദേവസ്വം ബോര്‍ഡ് എത്തിയത്. വിവിധ വിഭാഗം ഉദ്യോഗസ്ഥരും ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടും.

കൂടാതെ തന്ത്രി , ദേവസ്വം കമ്മിഷണര്‍ തുടങ്ങിയവരെയും ബോര്‍ഡ് പ്രതിനിധികള്‍ കാര്യങ്ങള്‍ ധരിപ്പിക്കും. പ്രത്യേക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും അറ്റകുറ്റപ്പണികള്‍ നടക്കുക. നിലവില്‍ ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ കെ അനന്ദഗോപന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അതേ സമയം, ഓഗസ്റ്റ് 4 ന് ആണ് നിറപുത്തരി ചടങ്ങുകള്‍ സന്നിധാനത്ത് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here