Copa America:കോപ്പ അമേരിക്ക വനിതാ ഫുട്‌ബോള്‍;ഫൈനല്‍ കാണാതെ അര്‍ജന്റീന പുറത്ത്

(Copa America)കോപ്പ അമേരിക്ക വനിതാ ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്മാരായ (Argentina)അര്‍ജന്റീന ഫൈനല്‍ കാണാതെ പുറത്ത്. വാശിയേറിയ സെമിഫൈനലില്‍ കൊളംബിയയോട് ഒരു ഗോളിന് തോറ്റാണ് അര്‍ജന്റീന പുറത്തായത്.

കളിയുടെ 63 ആം മിനുട്ടില്‍ ലിന്‍ഡ ലിസെത്ത് അലെഗ്രിയയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. 73 ആം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗബ്രിയേല ഷാവെസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി.ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൊളംബിയയുടെ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. 2010ലും 2014ലുമാണ് കൊളംബിയ ഇതിന് മുമ്പ് ഫൈനലിലെത്തിയത്. നാളെ നടക്കുന്ന രണ്ടാംസെമിയില്‍ ബ്രസീല്‍ പാരഗ്വായിയെ നേരിടും. ഞായറാഴ്ച രാവിലെ 5.30 നാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News