
ഒടിടി ( OTT ) സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഫിയോക് ( Feouk ) . തിയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ഒടിടി റിലീസാണ്. തീയറ്ററിൽ സിനിമ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയില്‍ സിനിമ നല്‍കാവൂ എന്ന നിബന്ധനയും ചിലര്‍ ലംഘിക്കുകയാണ്.
ഇത് 56 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഫിലിം ചേമ്പറിനെ അറിയിക്കുമെന്നും ഫിയോക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിലിം ചേമ്പറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
മലയാളത്തില്‍ സമീപകാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here