രാജ്യത്ത് 5ജി സ്പെക്ട്രം(%G Spectrum) ലേലം ആരംഭിച്ചു. സപെക്ട്രം ലഭിക്കാനായി മത്സരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍. നോക്കാം 5ജിയുടെ സവിഷേശതകള്‍.
5ജി അഥവാ മൊബൈല്‍ നെറ്റ്വര്‍ക്കിലെ അഞ്ചാം തലമുറ .1G, 2G, 3G, 4G നെറ്റ്വര്‍ക്കുകള്‍ക്ക് ശേഷം പുതിയ ആഗോള വയര്‍ലെസ് സ്റ്റാന്‍ഡേര്‍ഡാണ്ഇത് . വയര്‍ലെസ് നെറ്റ്വര്‍ക്കുകളുടെ(Wireless Network) വേഗതയും പ്രതികരണശേഷിയും വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് 5ജി സഹായകമാണ്. 5ജി ഉപയോഗിച്ച്, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയ്ക്ക് മള്‍ട്ടിഗിഗാബിറ്റ് വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും, ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അള്‍ട്രാ ലോ ലേറ്റന്‍സി, കൂടുതല്‍ വിശ്വാസ്യത, വമ്പിച്ച നെറ്റ്വര്‍ക്ക് കപ്പാസിറ്റി, കൂടുതല്‍ ഉപയോക്തൃ അനുഭവം എന്നിവ നല്‍കുന്നതാണ്
കണക്കുകള്‍ പ്രകാരം സെക്കന്‍ഡില്‍ 20 ഗിഗാബൈറ്റ് പെര്‍ സെക്കന്റാണ് 5ജി നല്‍കുന്ന വേഗത. ഉപയോക്താവിന് ഫുള്‍ എച്ച്ഡി 4ക റെസലൂഷനിലുകളില്‍ ബഫറിങ് ഇല്ലാതെ പല ഡിവൈസുകളില്‍ ഒരേ സമയം വീഡിയോ കാണാനും ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതിലൂടെ സാധിക്കും.
5G യുടെ പ്രധാന പോരായ്മ ഇതിന് പരിമിതമായ ആഗോള കവറേജ് മാത്രമേയുള്ളൂ, പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂ 5G നെറ്റ്വര്‍ക്കില്‍ നിന്ന് നഗരങ്ങള്‍ക്ക് മാത്രമേ വളരെയധികം പ്രയോജനം ലഭിക്കൂ, വിദൂര പ്രദേശങ്ങളില്‍ ് കവറേജ് ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും. മാത്രമല്ല, മറ്റ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ടവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവും കൂടുതലാണ്. 5G ഉയര്‍ന്ന വേഗതയില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുമെങ്കിലും, 4G യുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് കൂടുതല്‍ ദൂരം സഞ്ചരിക്കില്ല. മാത്രമല്ല, ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും 5G നെറ്റ്വര്‍ക്കിന്റെ സിഗ്‌നല്‍ തടഞ്ഞേക്കാം, അതിനാല്‍, കവറേജിനായി കൂടുതല്‍ ടവറുകള്‍ ആവശ്യമാണ്, 5G കവറേജിന് മഴ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത ഉറപ്പാക്കുമ്പോളും മറുവശത്ത്, 4Gയുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്ലോഡ് വേഗത 100 Mbps ല്‍ കൂടില്ല കൂടാതെ, 5G കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ബാറ്ററി സാങ്കേതികവിദ്യയും ആവശ്യമാണ്. വേഗതയുടെ കാര്യത്തില്‍ പറപറക്കുന്ന 5ജിയുടെ വരവിനായി കാത്തിരിക്കുകയാണ് ടെക് ലോകം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.