A A Rahim Mp: ന്യായമായി ഒരു അംഗത്തിന് ചര്‍ച്ച ചെയ്യാനുള്ള അവകാശം പോലും പാര്‍ലമെന്റിലില്ല: എ എ റഹീം എം പി

ന്യായമായി ഒരു അംഗത്തിന് ചര്‍ച്ച ചെയ്യാനുള്ള അവകാശം പോലും പാര്‍ലമെന്റിലില്ലെന്ന് എ എ റഹീം ( A  A Rahim M P ). നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരായി ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റമാണ് സഭയിൽ ഉന്നയിച്ചതെന്നും സസ്പെൻഷനിലൂടെ അടിച്ചമർത്താൻ കഴിയില്ലെന്ന് ശ്വദാസന്‍ എംപിയും പറഞ്ഞു.  ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സസ്പെൻഷൻ എന്ന് എളമരം കരീം എംപി ( lamaram Kareem M P ) വ്യക്തമാക്കി.

വിലക്കയറ്റത്തിലും GST യിലും കേന്ദ്ര സർക്കാരിന് മറുപടിയില്ല. നാളെയും പ്രതിഷേധം തുടരുമെന്നും കീഴടങ്ങാൻ പ്രതിപക്ഷം സന്നദ്ധരല്ലെന്നും എളമരം കരീം എം പി അറിയിച്ചു. ജനാധിപത്യത്തിൻ്റെ സൗന്ദര്യം ചർച്ചകളിലാണെന്നും പാർലമെൻ്റിൻ്റെ BJP യുടെ ഭക്ത ജനകേന്ദ്രമാക്കാൻ ഞങ്ങളില്ലെന്ന് ബിനോയ് വിശ്വം എംപിയും  പറഞ്ഞു.

Rajyasabha Suspension : രാജ്യസഭയിൽ എ എ റഹീം എം പി ഉൾപ്പടെ 19 എം പി മാരെ സസ്‌പെൻഡ് ചെയ്തു 

ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു.

മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായതിനെ തുടർന്ന് സഭ നി‍ര്‍ത്തി വെക്കുകയുണ്ടായി .

പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേ‍ര്‍ന്നപ്പോഴും എംപിമാ‍‍ര്‍ പ്രതിഷേധം തുട‍ര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാര്‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ഡോ ശാന്തനു സെന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News