kunchacko Boban; രണ്ട് മില്യൺ അടിച്ച് ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ഹിറ്റ് നൃത്തച്ചുവടിന് പിന്നിൽ ആരായിരിക്കും?

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ (Nna Thaan Case Kodu). മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ ആയിരുന്നു ​ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ​ഗാനം രണ്ട് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

“നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ഗാനമേളകളിലും കാണുന്ന തനി നാടൻ അഡാർ ഐറ്റം ഡാൻസ്, ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്… സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല…. കഥാപാത്രം മാത്രം…. കിടുക്കി, എക്കാലവും കേട്ടു കഴിഞ്ഞാൽ ആരായാലും താളം പിടിച്ചു പോകുന്ന പാട്ട്.. അതിന്റെ താളത്തിൽ ഒരു പോരായ്മയും ഇല്ലാതെ തന്നെ പുതിയ വേർഷൻ… കലക്കി.. ചാക്കോച്ചൻ പിന്നെ പൊളിയാ.. ഒരു രക്ഷയുമില്ല… തകർത്തു”, എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

അതേസമയം, ഉത്സവപ്പറമ്പിലെ ഗാനത്തിന് കാഴ്ചക്കാരിൽ ഒരാളായ അംബാസ് രാജീവൻ എന്ന ചാക്കോച്ചൻ കഥാപാത്രം മതിമറന്ന് നൃത്തം ചെയ്യുന്ന ഈ അടിപൊളി ആട്ടത്തിന്റെ കൊറിയോഗ്രാഫി (choreography) ആരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

 സംഗീത സംവിധായകൻ ഔസേപ്പച്ചൻ തന്നെ ചാക്കോച്ചനെ അഭിനന്ദിച്ച് രംഗത്തെത്തി. പാട്ട് യൂട്യൂബിൽ ഒന്നാം നമ്പറിൽ ട്രെൻഡ് ചെയ്യുകയുമാണ്

മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട കാര്യമില്ലെങ്കിൽ, ചാക്കോച്ചനെ നൃത്തം പഠിപ്പിക്കാനും ചാക്കോച്ചൻ തന്നെ ധാരാളം. സ്വയം കൊറിയോഗ്രഫി നടത്തിയ ‘പാമ്പ്’ സ്റ്റെപ്പുകളാണ് സുഹൃത്തുക്കളേ, ദേവദൂതർ പാടി എന്ന ഗാനത്തിൽ നമ്മൾ കണ്ടത്. ഔസേപ്പച്ചൻ ഈണമിട്ട്, യേശുദാസും ലതികയും കൃഷ്ണചന്ദ്രനും പാടിയ ഗാനം പുതിയ ചിത്രത്തിൽ ആലപിച്ചത് ബിജു നാരായണനാണ് .

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്.

കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. സിനിമ ഓഗസ്റ്റ് 12ന് തിയേറ്ററിലെത്തും.

 കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. സിനിമ ഓഗസ്റ്റ് 12ന് തിയേറ്ററിലെത്തും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News