Oman: ഒമാനില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍

ഒമാനിലെ(Oman) വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും(Rain) കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വത നിരകളിലും മഴ ലഭിക്കും. ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഒമാനില്‍ മഴ ലഭിക്കുന്നതിന് കാരണം.

വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ജാഗ്രത പുലര്‍ത്തണമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാദികള്‍ മുറിച്ചു കടക്കരുതെന്നും ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News