
ലഖിംപൂര്‍ ( Lakhimpur ) കര്‍ഷക കൊലപാതക കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ( ajay mishra) മകന്‍ ആശിഷ് മിശ്രക്ക്(ashish mishra )വീണ്ടും തിരിച്ചടി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
ജസ്റ്റിസ് കൃഷ്ണന്‍ പഹല്‍ അധ്യക്ഷനായ ബെഞ്ച് ഈ മാസം 15ന് ഹര്‍ജില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
അന്ന് അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ചുക്കൊണ്ടാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി.
ഇതേ തുടര്‍ന്ന്, ഇരകളായ കര്‍ഷകരുടെ കുടുംബങ്ങളുടെ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here