Dogs : തെരുവുനായ്ക്കളുടെ വന്ധ്യംകരണം: കുടുംബശ്രീയ്ക്ക്‌ അനുമതി വൈകും

കേരളത്തിലെ 8 ജില്ലകളിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന്‌ അനുമതി ലഭിക്കുന്നതിനായി കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‌ കുടുംബശ്രീ അപേക്ഷ സമർപ്പിച്ചെങ്കിലും വന്ധ്യംകരണകേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടതിനെതുടർന്ന് സൗകര്യങ്ങൾ ഒരുക്കുന്നതിനായി നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രി പർഷോത്തം രൂപാല ലോക്‌സഭയിൽ വ്യക്തമാക്കി.

ഇതു സംബന്ധിച്ച എ.എം.ആരിഫ്‌ എം.പി.യുടെ ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി. മൃഗങ്ങളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ 2022 ജൂലൈ 22 വരെ 95,352 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും 2021നെ അപേക്ഷിച്ച്‌ നിലവിൽത്തന്നെ 40,000 കേസുകളുടെ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2021ൽ കേരള ഹൈക്കോടതി വിധിയെത്തുടർന്നാണ്‌ വന്ധ്യംകരണ പ്രവർത്തനങ്ങളിൽ നിന്നും കുടുംബശ്രീ ഒഴിവായതെന്നും കുടുംബശ്രീയ്ക്ക്‌ എത്രയും വേഗം അനുമതി ലഭിച്ചെങ്കിൽ മാത്രമേ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താനാകൂ എന്നും എ.എം.ആരിഫ്‌ എം.പി.അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News