Pinarayi Vijayan : പുതിയ സംരംഭം, കൂടുതല്‍ നിക്ഷേപങ്ങള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പുതിയ സംരംഭം, കൂടുതല്‍ നിക്ഷേപങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ) മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുമെന്നും നടപടികള്‍ ലഘൂരിക്കാനുള്ള നയം മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിന്‍ഫ്രയുടെ 5പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു. 1522 കോടി യുടെ സ്വകാര്യ നിക്ഷേപം കേരളത്തില്‍ എത്തി. നിരവധി കാര്യങ്ങള്‍ ഇനിയും നമ്മള്‍ ചെയ്യാനുണ്ട്. ഇവിടെ സാധ്യതമാകുന്ന മികച്ച മാതൃകള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതിന് കാരണമുണ്ടാകുമെന്നും നമ്മുടെ സംസ്ഥാനത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് മീറ്റ് ദ ഇന്‍വെസ്‌റര്‍ പരിപാടിയില്‍ ലഭിച്ചത്.

കാക്കനാട് രണ്ടു ഘട്ടങ്ങളിലായി 1200 കോടി നിക്ഷേപമുണ്ട്. അതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംരഭ വര്‍ഷം പദ്ധതിയില്‍ 42,372 സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News