E P Jayarajan: ചിന്തര്‍ ശിബിരത്തിന്റെ സന്ദേശം കോണ്‍ഗ്രസ് ദുര്‍ബലതയാണ് വെളിവാക്കുന്നത്: ഇ പി ജയരാജന്‍

ചിന്തര്‍ ശിബിരത്തിന്റെ(Chintanshivir) സന്ദേശം കോണ്‍ഗ്രസ്(Congress) ദുര്‍ബലതയാണ് വെളിവാക്കുന്നതെന്ന് ഇ പി ജയരാജന്‍(E P Jayarajan). ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഏത് ജനങ്ങള്‍ക്കാണ് രക്ഷ നല്‍കുകയെന്നും ലക്ഷ്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വികസനം ഉണ്ടായാല്‍ LDF നേട്ടം എന്ന് ചിലര്‍ കരുതുന്നു.

സ്വാതന്ത്ര്യ പോരട്ടത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ അവകാശവാദവുമായി വരുന്നു. സ്വതന്ത്ര്യ ദിനഘോഷം വിപുലമായി ആഘോഷിക്കാനാണ് LDF തീരുമാനമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വ്യവസായ രംഗത്ത് വന്‍ പുരോഗതി: മുഖ്യമന്ത്രി

കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ). നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് മീറ്റ് ദ ഇന്‍വെസ്‌റര്‍ പരിപാടിയില്‍ ലഭിച്ചത്.

കാക്കനാട് രണ്ടു ഘട്ടങ്ങളിലായി 1200 കോടി നിക്ഷേപമുണ്ട്. അതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംരഭ വര്‍ഷം പദ്ധതിയില്‍ 42,372 സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.പുതിയ സംരഭം, കൂടുതല്‍ നിക്ഷേപങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here