Pinarayi Vijayan :  ഈ വര്‍ഷവും 14 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ്: മുഖ്യമന്ത്രി

ഈ വര്‍ഷവും 14 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan )  അറിയിച്ചു. അതിനായി 425 കോടി രൂപ ചിലവ് വരും. 13 തവണയായി 5500 കോടി രൂപ കിറ്റ് വിതരണത്തിനായി ചിലവായി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്‌തു. കോവിഡ് വ്യാപനം കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്‌പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കോവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക.

സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.പാ​ക്കി​ങ്​ കേ​ന്ദ്ര​വും പാ​ക്കി​ങ്​ ജീ​വ​ന​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്കും സ​പ്ലൈ​കോ സി.​എം.​ഡി നി​ർ​ദേ​ശം ന​ൽ​കിയിട്ടുമുണ്ട്.

ഇത്തണവ ഓണം പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ

പഞ്ചസാര– ഒരു കിലോ
ചെറുപയർ– 500 ഗ്രാം
തുവര പരിപ്പ്– 250 ഗ്രാം
ഉണക്കലരി– അര കിലോ
വെളിച്ചെണ്ണ– 500 മില്ലിലീറ്റർ
തേയില– 100 ഗ്രാം
മുളകുപൊടി– 100 ഗ്രാം
മഞ്ഞൾപ്പൊടി– 100 ഗ്രാം
സേമിയ/പാലട
ഉപ്പ്- ഒരു കിലോ
ശർക്കരവരട്ടി– 100 ഗ്രാം
ഏലയ്ക്ക/കശുവണ്ടി– 50 ഗ്രാം
നെയ്യ്– 50 മില്ലിലിറ്റർ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here