Pinarayi Vijayan : ലോകശ്രദ്ധ ആകർഷിക്കുന്ന സ്‌റ്റാർട്ടപ്പ്‌ ഹബ്ബായി നമ്മുടെ നാട്‌ മാറുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ വ്യവസായ വളർച്ച ഗണ്യമായ രീതിയിലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ( Pinarayi Vijayan ). വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്‌ദാനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. മീറ്റ്‌ ദ ഇൻവെസ്‌റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെക്കുറിച്ച്‌ പൊതുവേ ചില ആശങ്ക ചിലർ പ്രകടിപ്പിക്കുന്നുണ്ടെന്ന്‌. കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയിൽത്തന്നെ പുരോഗമിക്കുകയാണ്‌. ഉത്തരവാദ വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 50 കോടിയിലധികം നിഗക്ഷപമുള്ള വ്യവസായങ്ങൾക്ക്‌ 7 ദിവസംകൊണ്ട്‌ അനുമതി നൽകുകയാണ്‌.

നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എൽഎക്‌സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവർക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്സ്പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയിൽ അതി വേഗം നടപടി എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ നിക്ഷേപം ആകർഷിക്കുക തൊഴിൽ അവസരം നേടുക അതാണ് ലക്ഷ്യം. കിൻഫ്രക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നൽകുന്നതിൽ കെ എസ് ഐ ഡി സി റെക്കോർഡ് നേട്ടം ഉണ്ടാക്കി.

സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഏക്കറിന് 30 ലക്ഷം വീതം നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നൽകും. സംസ്ഥാനം ഏഷ്യയിൽ അഫോർഡബിൽ ടാലന്റ് സിസ്റ്റത്തിൽ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാർട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹം.

കേരളത്തിൽ എല്ലാം തികഞ്ഞിട്ടില്ല. ഇനിയും കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം. നല്ല കാര്യങ്ങൾ പിന്തുടരുന്നതിന് വിഷമമില്ല. ഇവിടെ സാധ്യമായത് ചെയ്യും. ആ കാര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. പിന്തുണ നൽകുന്നതിന് പകരം ചില ഘട്ടങ്ങളിൽ നശീകരണ പ്രവണത കാണിക്കുന്നുണ്ട്. അതിന്റെ ഭാഗമായ നടപടികൾ പൊതുവിലുള്ള മുന്നേറ്റത്തിന് സഹായകരമല്ല.

മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം വർധിച്ചതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കാനാണ് നാം കാര്യമായി ശ്രദ്ധിക്കേണ്ടത്. എല്ലാ കാര്യത്തിലും ആരോഗ്യകരമായ സമീപനം സ്വീകരിക്കുന്നതാണ് നന്നാവുക. നശീകരണ പ്രവണതയോടെ സമീപിക്കുന്നത് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News