Pinarayi Vijayan: സില്‍വര്‍ ലൈന്‍ LDF പദ്ധതിയല്ല, നാടിന്റെ പദ്ധതി: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍(Silverline) LDF പദ്ധതിയല്ലെന്നും നാടിന്റെ പദ്ധതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നാടിന് ആവശ്യമുള്ള പദ്ധതിയാണിത്. സില്‍വര്‍ ലൈന്‍ കേരളത്തെ സംബന്ധിച്ച് പ്രധാന പദ്ധതിയാണ്. അനുമതി കിട്ടുമ്പോഴേക്കും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും പദ്ധതി വരണ്ടായെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹിക ആഘാത പഠനം നിലച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സര്‍വേ പൂര്‍ത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്.

കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കില്‍ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവര്‍ കേന്ദ്ര നിലപാട് തിരുത്തിക്കാന്‍ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിഞ്ഞാല്‍ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News