Nithya Menen; ദയവായി ശല്യം ചെയ്യരുത്; ‘ഞാൻ വിവാഹിതയാകുന്നില്ല, ആരോ കെട്ടിച്ചമച്ച വാർത്തയാണത്’, പ്രതികരിച്ച് നിത്യ മേനേൻ

ഞാൻ വിവാഹിതയാകുന്നില്ല . അത് ആരോ കെട്ടിച്ചമച്ച വാർത്തയാണ്, വിവാഹത്തിന്റെ ഒരുക്കങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞു ആരും വിളിക്കരുത് എന്ന് നടി നിത്യ മേനൻ. തന്നെക്കുറിച്ചുള്ള വിവാഹ വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. വിരസമായിരുന്ന ആരോ പടച്ചു വിട്ട കഥയാണ് അത്. പിന്നീട് മറ്റു മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു എന്ന് നിത്യ പറയുന്നു. താൻ ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം എല്ലാ ദിവസവും തന്നെ സിനിമകളുടെ ഭാഗമായി. ഇപ്പോൾ താൻ അവധി ആഘോഷിക്കുകയാണ് എന്നും നിത്യ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

നിത്യ മേനന്റെ വാക്കുകൾ:

ഞാൻ വിവാഹിതയാകുന്നില്ല . അത് ആരോ കെട്ടിച്ചമച്ച വാർത്തയാണ്. അങ്ങനെയൊരു പദ്ധതിയുമില്ല. അങ്ങനെ ഒരാളും എന്റെ മനസ്സിലില്ല. ചുമ്മാ ഇരുന്നു ബോറടിച്ചപ്പോൾ ആർക്കോ ഒരു ലേഖനം എഴുതാൻ തോന്നി, അങ്ങനെ എഴുതിയതാണ്. അത് മറ്റു പലരും ഏറ്റെടുത്തു. അതുപോലെ, അഭിനയത്തിൽ നിന്നും ചില ഇടവേളകൾ ഞാൻ എടുക്കാറുണ്ട്. എന്നെ തന്നെ നവീകരിക്കാനായി സമയം ഞാനെടുക്കാറുണ്ട്. റോബോട്ടിനെ പോലെ തുടർച്ചയായി യാന്ത്രികമായി ജോലി ചെയ്യാൻ എനിക്ക് സാധിക്കില്ല. കഴിഞ്ഞ വർഷം എല്ലാ ദിവസവും തന്നെ ഞാൻ സിനിമകളിൽ അഭിനയിച്ചിരുന്നു. അഞ്ചോ ആറോ സിനിമകൾ എനിക്ക് ചെയ്തു തീർക്കാനുണ്ടായിരുന്നു. സന്തോഷ വാർത്ത പറയട്ടെ അതെല്ലാം പൂർത്തിയായി.

എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റുകയും ചെയ്തു. ഇപ്പോൾ എഴുന്നേറ്റ് നടക്കാനൊക്കെ തുടങ്ങി. കിടപ്പിലായിരുന്ന സമയവും ഞാൻ ഏറെ ആസ്വദിച്ചു. കിടക്കയിൽ തന്നെ കിടക്കാൻ സാധിക്കും. വർക്കുകളെല്ലാം തീർന്ന സമയത്താണ് പരുക്ക് പറ്റുന്നത്. എന്റെ അവധിക്കാലം തുടങ്ങിയെന്ന് പറയാം. അതിനാൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ദയവായി അവസാനിപ്പിക്കണം. അങ്ങനെയൊരു പദ്ധതിയില്ല.

കഴിഞ്ഞ ദിവസമാണ് പ്രിയതാരം വിവാഹിതയാകുന്നുവെന്നുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. വരൻ മലയാളത്തിലെ പ്രമുഖ താരമാണെന്ന സൂചനയും നൽകിയിരുന്നു.എന്നാൽ ഇത്തരത്തിലുള്ള വാർത്തയെല്ലാം തെറ്റാണെന്ന് പ്രതികരിച്ചുകൊണ്ട് താരം പിന്നീട് എത്തുകയുണ്ടായി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനേൻ. തത്സമയം ഒരു പെൺകുട്ടിയുടെ മലയാള സിനിമയിലെത്തി പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാളചലച്ചിത്രപ്രേക്ഷകർക്ക് നൽകിയിരുന്നു താരം. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യ മേനൻറ്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.

ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News