Congress: പ്രതിഷേധം ‘കത്തി’ക്കയറി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു

യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ ( Rahul Gandhi )  പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സംഭവം.

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ പി എസ് വിബിന് ചെറിയ രീതിയില്‍ പൊള്ളലേറ്റു. സുല്‍ത്താന്‍ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്.

തീ പടര്‍ന്ന മുണ്ടുമായി പൊലീസുകാര്‍ക്കിടയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. മറ്റ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

അവശ്യസാധനങ്ങളുടെ ജിഎസ്ടി വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം.

നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം;രാഹുല്‍ ഗാന്ധി അറസ്റ്റില്‍|Rahul Gandhi

(National Herald Case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി പൊലീസ് അറസ്റ്റ് ചെയ്തു.

delhi police tried to arrest rahul gandhi over vijay chowk protest

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധം ഡി സി സി പ്രസിഡന്റ് വി. എസ് ജോയ് ഉദ്ഘാടനം ചെയ്തു. സമരത്തെ തുടര്‍ന്ന് 15 മിനിട്ട് ട്രയിന്‍ അങ്ങാടിപ്പുറത്ത് നിറുത്തിയിട്ടു. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ട്രെയിനിന് മുകളില്‍ കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.

ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here