Sonia Gandhi : സോണിയാഗാന്ധിയെ ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി; നാളെ വീണ്ടും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇ.ഡി ചോദ്യം ചെയ്യലിനെതിരെ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചവരെയും പൊലീസ് ബലമായി നീക്കി.

ഇ.ഡിക്ക് മുമ്പില്‍ സോണിയാഗാന്ധി പ്രതിഷേധം ശക്തമായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിലെടുത്തു. ഇന്ന് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍ നാളെ വീണ്ടും ചോദ്യം ചെയ്യും

ഇ.ഡി ഓഫീസിലേക്ക് സോണിയാഗാന്ധി എത്തിയതിന് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്തും പാര്‍ലമെന്‍റിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായി. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിന് പുറത്തേക്ക് മാര്‍ച്ച് നടത്തി.

ഇ.ഡി നീക്കത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു നീങ്ങിയ നേതാക്കളെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. റോഡില്‍ കുത്തിയിരുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ പൊലീസ് ബലമായി കസ്റ്റഡിയില്‍ എടുത്തു
ഹോള്‍ഡ് എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്തും വലിയ പ്രതിഷേധമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ പ്രതിഷേധത്തിനിടയില്‍ പൊലീസ് കയ്യേറ്റം ചെയ്തു. സച്ചിന്‍ പൈലറ്റ്, പവന്‍ കുമാര്‍ ബെന്‍സാല്‍, അജയ് മാക്കന്‍ ഉള്‍പ്പടെയുള്ള നേതാക്കളും അറസ്റ്റുവരിച്ചു.ആറു മണിക്കൂറാണ് ഇന്ന് സോണിയാഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. നാളെ വീണ്ടും ഹാജരാകാനാണ് നിര്‍ദ്ദേശം. സമാന പ്രതിഷേധം നാളെയും കോണ്‍ഗ്രസ് ശക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News