Dog: വിതരണം ചെയ്യുന്നത് അംഗീകാരമുള്ള പേവിഷ പ്രതിരോധ വാക്സിൻ: കെ. എം. എസ്. സി. എൽ

സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് അംഗീകാരമുള്ള പേവിഷ പ്രതിരോധ വാക്സിനാണെന്ന് കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കെ.എം.എസ്.സി.എൽ. പേ വിഷ പ്രതിരോധ വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്. മുൻകാലങ്ങളിൽ വാക്സിൻ വാങ്ങുന്നതിന് സ്വീകരിച്ച അതേ നടപടിക്രമങ്ങൾ പാലിച്ചാണ് ഇപ്പോഴും വാക്സിൻ വാങ്ങുന്നത്.

കഴിഞ്ഞ രണ്ട് വർഷങ്ങളായി വിതരണം നടത്തുന്ന അതേ സ്ഥാപനമാണ് ആന്റീ റാബീസ് സിറം എന്ന ഇനത്തിന് L1 bidder ആയിക്കൽ സർവീസ് കോർപറേഷനുകളിലും സെൻട്രൽ ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ഏകദേശം എല്ലാ സംസ്ഥാനത്തും ഇതേ വാക്‌സിൻ വിൽപ്പനയ്ക്ക് ലഭ്യമാണ്. ലോട്ട് റിലീസ് സർട്ടിഫിക്കറ്റ് അനുമതിക്കായി കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിലെ പരിശോധനക്കായി അയക്കുകയും നിർമ്മാതാവിന്റെ ഇൻ ഹൗസ് പരിശോധനക്ക് അനുസരിച്ചു വിതരണം ചെയ്യുകയാണ് പതിവ്.

ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ 03.04.2020ൽ അനുവദിച്ച സർക്കുലർ പ്രകാരം നിലവിലുള്ള നടപടിക്രമം ഇതാണ്. എന്നാൽ ടെൻഡർ നടപടികളുടെ ഒരു നിബന്ധന എന്ന രീതിയിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ സി ഡി എൽ സർട്ടിഫിക്കറ്റ് ഒരു വ്യവസ്ഥയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഒരു അധിക സുരക്ഷിതത്വം ഉറപ്പാക്കലാണ്.

കേന്ദ്ര നിയമമായ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിന്റെയും അതിന് കീഴിലുള്ള റൂളുകളുടെയും വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ രാജ്യത്ത് വാക്സിനുകൾ നിർമ്മിച്ച് വിതരണം ചെയ്യുവാൻ കമ്പനിക്ക് സാധിക്കുകയുള്ളൂ. നിർമ്മിക്കുന്ന ഓരോ ബാച്ച് മരുന്നുകളുടെയും തീവ്രമായ ഗുണനിലവാര പരിശോധന നിർമ്മാണ ഘട്ടങ്ങളിൽ ഉറപ്പാക്കിയ ശേഷം മാത്രമാണ് നിർമ്മാതാക്കൾ ഇവ വിപണിണിയിൽ എത്തിക്കുന്നത്.

വാക്സിനുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്തിട്ടുള്ളത് കേന്ദ്ര സ്ഥാപനങ്ങളായ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി കസൗളി, സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി കൽക്കട്ട, നോയിഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ് എന്നിവയേയാണ്.

കേന്ദ്ര സർക്കാരിന്റെ സർക്കുലർ തീയതി 03.04.2020 പ്രകാരം അത്യാവശ്യഘട്ടങ്ങളിൽ ഇത്തരത്തിലുള്ള NABL/CDL ഒഴിവാക്കി നൽകാമെന്നുള്ളത് വ്യകതമാക്കിയിട്ടുണ്ടെന്ന് ജനറൽ മാനേജർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here