Snake Head : വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല; ഞെട്ടലോടെ യാത്രക്കാര്‍; പിന്നീട് നടന്നത്

വിമാനത്തില്‍ ( Flight ) വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല ( Snake Head )  കണ്ടെത്തി. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്സ്പ്രസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനത്തിലാണ് വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയത്.

തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു.

ഭക്ഷണത്തില്‍ നിന്നും പാമ്പിന്‍ തല ലഭിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഭക്ഷണത്തില്‍ പാമ്പ് തല കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയായിരുന്നു.

വിമാനത്തില്‍ വിതരണം ചെയ്ത പുഴുങ്ങിയ ഉരുളക്കിഴങ്ങിനും മറ്റ് പച്ചക്കറികള്‍ക്കുമിടയില്‍ നിന്നുമാണ് പാമ്പിന്റെ തല കണ്ടെത്തിയതെന്ന് ഏവിയേഷന്‍ ബ്ലോഗ് ഉദ്ധരിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here