Sonia Gandhi; സോണിയയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Horald Case) കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ (Sonia Gandhi) ഇന്നും ഇ ഡി ചോദ്യംചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. ഇന്നലെ ആറ് മണിക്കൂർ സമയമായിരുന്നു ഇ ഡിയുടെ (ED) ചോദ്യംചെയ്യൽ. ഇ ഡി നീക്കത്തിനെതിരെ ഇന്നും ശക്തമായപ്രതിഷേധത്തിന് തന്നെയാണ് കോൺഗ്രസ് തീരുമാനം. പാർലമെന്റിലും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇന്നലെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത രാഹുൽ ഗാന്ധിഉൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന.

അതേസമയം, പാര്‍ട്ടിയിലെ പ്രധാന അധികാരകേന്ദ്രമായിരുന്ന സോണിയ അറിയാതെ കമ്പനിയിൽ മറ്റു ഇടപാടുകൾ നടക്കില്ലെന്നാണ് ഇഡി പറയുന്നത്. മാത്രമല്ല അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കുന്നത് മുന്നോടിയായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നാണ് ഇഡിയുടെ അനുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News