chithra; മലയാളത്തിന്റെ രാജഹംസത്തിന് ഇന്ന് പിറന്നാൾ

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ… മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഒരുപാട് പാട്ടുകള്‍ ആ ശബ്ദത്തില്‍ നിന്ന് പുറത്തുവന്നു. അവയെല്ലാം തലമുറ വ്യത്യാസമില്ലാതെ നമ്മള്‍ നെഞ്ചോട് ചേര്‍ത്തു. ഇനിയും ആ ശബ്ദ മാധുര്യം ഒരുപാട് നാള്‍ നമുക്ക് കേള്‍ക്കാന്‍ ക‍ഴിയണം. പ്രിയ ഗായികക്ക് പിറന്നാള്‍ ആശംസകള്‍.

ആസ്വാധകന്‍റെ ഹൃദയത്തിലേക്ക് വാനമ്പാടി പാടുകയാണ്. പ്രണയമായി വിരഹമായി വിഷാദമായി ആങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ പെൺസ്വരമായി മാറിയ ചിത്രയുടെ പാട്ടു കേൾക്കാത്തൊരു ദിനം പോലും മലയാളി കടന്നു പോകുന്നില്ല.വിനയത്തിന്റെ രാഗപൗർണമിയായി നിന്നുകൊണ്ട് അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്.

ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അങ്ങനെ എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങൾ നിരവധിയാണ്. 1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലാണ് തുടക്കമെങ്കിലും പാടറിയേൻ പഠിപ്പറി്യേൻ എന്ന ഗാനമാണ് ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം സമ്മാനിച്ചത്.

തൊട്ടടുത്ത വർഷം ദേശീയ പുരസ്‌കാരത്തിൽ ‘മഞ്ഞൾ പ്രസാദവും ചാർത്തി’ കേരളത്തിലെത്തിച്ചു. പത്മശ്രീ , പത്മഭൂഷൺ ബഹുമതികൾ. കാലം ക‍ഴിയുംതോറും മധുരമേറുകയാണ്. സൗമ്യമായ ചിരിയും മധുരമേരിയ ശബ്ദവും ഇനിയും ഏറെകാലം ആസ്വദിക്കാൻ സംഗീത പ്രേമികൾക്ക് സാധിക്കട്ടെ. പ്രിയപ്പെട്ട ചിത്രാമ്മയ്ക്ക് കൈരളി ന്യുസിന്‍റെ പിറന്നാൾ ആശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News