ED; രാജ്യത്ത് ഇ ഡി റെയ്ഡ് 27 മടങ്ങ് കൂടിയെന്ന് കേന്ദ്രസർക്കാർ വിലയിരുത്തൽ

രാജ്യത്ത് ഇ ഡി റെയ്ഡ് 27 മടങ്ങ് കൂടിയെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ എട്ട് വർഷത്തിൽ 3010 റെയ്ഡുകൾ ഇ ഡി നടത്തി 2004-2014 വർഷത്തിൽ ഇത് 112 മാത്രമായിരുന്നുവെന്നും കേന്ദ്രം പറയുന്നു.

അതേസമയം, കള്ളപ്പണം തടയാനുള്ള നിയമത്തില്‍ ഇ.ഡിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമം പലര്‍ക്കുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഇ.ഡി മാറ്റുന്നു എന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഈ കേസില്‍ സുപ്രീംകോടതി വിധി പറയുന്നത്.

എന്നാൽ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും.രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News