ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടൻ തിരികെ വരുമെന്ന് ശ്രീലങ്കൻ (Sri Lanka) വാർത്താ വിനിമയ മന്ത്രിയും സർക്കാരിന്റെ വക്താവുമായ ബന്ദുല ഗുണവർധനെ. രജപക്‌സെ ഒളിവിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 13നാണ് രജപക്‌സെയും കുടുംബവും മാലദ്വീപിലേക്ക് പോയത്.അവിടെ നിന്ന് 14ന് സിംഗപ്പുരിലേക്ക് കടന്നു. ഇന്റർനാഷണൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പ്രോജക്ട് ഭാരവാഹികൾ രജപക്‌സെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിംഗപ്പുർ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിക്കും. ഒരാഴ്‌ചത്തെ അടിയന്തരാവസ്ഥയ്‌ക്കുശേഷം കഴിഞ്ഞ ദിവസം മുതൽ പ്രസിഡന്റിന്റെ സെക്രട്ടറിയറ്റും പ്രവർത്തനം തുടങ്ങി.ഇന്ധന ഇറക്കുമതി നിയന്ത്രണം ഒരു വർഷംകൂടി തുടരുമെന്ന് ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേഖര പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.