Kasaragod : വായിച്ചും ചെറു കവിതകൾ എഴുതിയും ജീവിത ലഹരി കണ്ടെത്തി യുവാവ്

മയക്കുമരുന്ന് കവർന്നെടുത്ത നാല് വർഷക്കാലം കാസർകോഡ് സ്വദേശിയായ യുവാവിന്റെ ജീവിതം ജയിൽ വാസം വരെയെത്തിച്ചു.ജീവിതമാകണം ലഹരിയെന്ന് ജയിലിൽ നിന്ന് തിരിച്ചറിവ് നേടി.

മയക്കുമരുന്ന് എന്നെന്നേക്കുമായി ഉപക്ഷിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങി മയക്കുമരുന്നിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ 27 കാരൻ .

കാസർകോഡ് സ്വദേശിയായ 27 കാരൻ. പ്ലസ് ടു വിദ്യാഭ്യാസം.സുഹൃത്തുക്കൾക്കൊപ്പമിരുന്ന് വെറുമൊരു രസത്തിനാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. മെത്ത്, ഐസ് മെത്ത്, കല്ല്, ഫത്തർ തുടങ്ങിയ ഓമന പേരുകളിലറിയപ്പെടുന്ന എം ഡി എം എ.ലഹരിയ്ക്ക് പൂർണ്ണമായും അടിമപ്പെട്ട നാളുകൾ.നാട്ടുകാരെ,കുടുംബക്കാരെ സ്വന്തം ഉമ്മയെ പോലും തിരിച്ചറിയാത്ത കാലം.

മൂന്ന് മാസം മുമ്പ് എം ഡി എം എ കൈവശം വച്ച കേസിൽ പൊലീസിന്റെ പിടിയിലായി കാഞ്ഞങ്ങാട് തോയമ്മലിലെ ജില്ലാ ജയിലിലെത്തിയത് വഴിത്തിരിവായി. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി നേടി. മാനസാന്തരപ്പെട്ട് കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഇവിടെ നിന്നാണ് ഉമ്മയ്ക്ക് കത്തെഴുതിയത്.

മംഗലാപുരത്ത് നിന്നും ബംഗളൂരുവിൽ നിന്നുമാണ് കാസർകോട്ടേക്ക് എം ഡി എം എ വ്യാപകമായി എത്തുന്നത്. 3000 രൂപ വരെയാണ് ഒരു ഗ്രാമിന്റെ വില. പെൺകുട്ടികളടക്കം ലഹരി മരുന്നത് ഉപയോഗിക്കുന്നുവെന്ന് ഈ യുവാവ് പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതനായ യുവാവിന് സർക്കാർ – സന്നദ്ധ സംഘടനകളോടൊപ്പം കൈകോർത്ത് ലഹരി ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്. വായിച്ചും ചെറു കവിതകൾ എഴുതിയുമാണ് ഇപ്പോൾ ജീവിതത്തിന്റെ ലഹരി കണ്ടെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News