NEET; നീറ്റ് പരീക്ഷാ വിവാദം; 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം

നീറ്റ് പരീക്ഷാ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ .48 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് കളക്ടർക്ക് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി.ജൂലൈ 19 ന് അയച്ച കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കൊല്ലം ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ത്തോമ കോളേജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ, പരിശോധനാ ഡ്യൂട്ടിക്കായി ഏജന്‍സി വഴിയെത്തിയ ഗീതു, ബീന, ജ്യോത്സന ജ്യോതി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News