TIME Magazine : കാരവാന്‍ ടൂറിസത്തെക്കുറിച്ചും കാരവാന്‍ പാര്‍ക്കിനെക്കുറിച്ചും എടുത്തുപറഞ്ഞ് ടൈം മാഗസിന്‍ | Kerala

ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചിരിക്കുകയാണ്. ടൈം മാഗസിന്‍ (TIME Magazine) ആണ് ഈ പട്ടിക തയ്യാറാക്കിയത്.

കേരളത്തെക്കുറിച്ചുള്ള (kerala) ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം.”ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്.

സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കാരവൻ മെഡോസ്, മനോഹര ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു,” മാഗസിൻ പറയുന്നു.

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്.

ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചത് ടൂറിസം വകുപ്പിനും ഏതൊരു മലയാളിക്കും അഭിമാന ബോധം ഉയർത്തുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ കാരവാന്‍ ടൂറിസം, കാരവാന്‍ പാര്‍ക്ക് എന്നിവയെ കുറിച്ചാണ് ടൈം മാഗസിന്‍ എടുത്തുപറഞ്ഞിരിക്കുന്നത്. കാരവാന്‍ ടൂറിസം ആരംഭിച്ചതിന് ശേഷം ഇതുവരെ 1468 കാരവാനുകളും 151 കാരവാന്‍‌ പാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടൈം മാഗസിന്റെ ഈ കണ്ടെത്തൽ,കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ പതറാതെ കേരളത്തിലെ ടൂറിസം വകുപ്പും സർക്കാരും കൈകൊണ്ട ചുവടുവെപ്പുകൾക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.ജനകീയ ടൂറിസം പടർത്താൻ നമുക്ക് കൈകോർക്കാമെന്ന് മന്ത്രി കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here