Priya Home : മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്ക് ആശ്രയമായി “പ്രിയാ ഹോം”

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന തലമുറകള്‍ക്കായി സംസ്ഥാനത്ത് പുനരധിവാസ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു.കൊല്ലം ജില്ലയിലെ ആദ്യ കേന്ദ്രമായ പ്രിയാ ഹോം കൊല്ലം വെളിയം കായിലയിൽ മന്ത്രി ആര്‍. ബിന്ദു ( R Bindhu ) ഉദ്ഘാടനം ചെയ്തു.

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് കഴിഞ്ഞ സ്ത്രീകൾക്കായാണ് പ്രിയാ ഹോം. ഇത്തരം യുവതികളെ സംരക്ഷിക്കാൻ ആകാതെ ദുരിതത്തിലായ രക്ഷകർത്താക്കളുടെ കണ്ണീരൊപ്പുകയാണ് സംസ്ഥാന സർക്കാർ.ഈ പദ്ധതിയാണ് കൊല്ലം ജില്ലയിൽ യാഥാർത്ഥ്യമാകുന്നത്. ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന തലമുറകള്‍ക്കായി സംസ്ഥാനത്ത് പുനരധിവാസ ഗ്രാമങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

ആദ്യം 15 പേര്‍ക്കും വിപുലീകരണം വഴി 100 പേര്‍ക്കും ഇടമൊരുക്കും.എല്ലാ സൗകര്യങ്ങളുമുള്ള സംരക്ഷണരീതിയാണ് പിന്തുടരുക. ചികിത്സയും മറ്റ് അവശ്യ വസ്തുക്കളും ഉള്‍പ്പെടുത്തിയുള്ള സംരക്ഷണം ഉറപ്പ് വരുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

പരിശീലന കേന്ദ്രങ്ങളും അനുബന്ധമായുണ്ടാകും. ശാരീരിക പരിമിതികള്‍ മറികടക്കാനുള്ള ഉപകരണങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. പരിമിതികള്‍ ഉള്ളവര്‍ക്കായുള്ള തൊഴില്‍-വിദ്യാഭ്യാസ-സംരംഭകത്വ പദ്ധതിയും നടപ്പിലാക്കും.

പുനലൂര്‍, മൂലിയാര്‍, നിലമ്പൂര്‍, കാഞ്ഞിരപ്പള്ളി, കാട്ടാക്കട എന്നിവിടങ്ങളില്‍ പുനരധിവാസ ഗ്രാമങ്ങള്‍ തുടങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ( അധ്യക്ഷനായി.അതിദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും പരിമിതിയുള്ളവര്‍ക്കായുള്ള പരമാവധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം ആര്‍.ബീന റാണി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. ആര്‍. പ്രദീപന്‍, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News