Manapuram; ബലിതർപ്പണത്തിനായി ഒരുങ്ങി ആലുവ ശിവരാത്രി മണപ്പുറം; ഭക്തരുടെ സുരക്ഷയ്ക്കായി 750 പൊലീസുകാർ

കർക്കടക വാവുബലിക്കായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. 80 ബലിത്തറകളാണ് ഇക്കുറി ദേവസ്വം ബോർഡ് തയ്യാറാക്കുന്നത്. ഭക്തരുടെ സുരക്ഷയ്ക്കായി 750 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തും.

കോവിഡും പ്രളയവും സൃഷ്ടിച്ച ആശങ്കകൾ ഒഴിഞ്ഞതിനാൽ ആലുവ ശിവരാത്രി മണപ്പുറത്ത് ഇക്കുറി വലിയ ഭക്തജനപ്രവാഹം അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള ഒരുക്കങ്ങളും പൂർത്തിയായി. 80 ബലിത്തറകളാണ് ദേവസ്വം ബോർഡ് മണപ്പുറത്ത് തയ്യാറാക്കുക . വഴിപാട് നടത്താനും പ്രസാദം സ്വീകരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തി .

മണപ്പുറത്ത് വെളിച്ചത്തിനായി എട്ട് ടവറുകളിലായി 100 എംഎച്ച് ലൈറ്റുകളും 250 ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചു. വൈദ്യുതി തടസ്സം ഒഴിവാക്കാൻ രണ്ട് ജനറേറ്ററുകളും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കും എന്നും പ്ലാസ്റ്റിക് കവർ കവറുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്തർ നിർബന്ധമായും മാസ്ക് ധരിക്കണം.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 750 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അഗ്നിരക്ഷാസേനയുടെയും നേവിയുടെയും മുങ്ങൽ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട് . കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തും. അദ്വൈതാശ്രമത്തിൽ ബലിതർപ്പത്തിന് വിശാലമായ പന്തൽ തയ്യാറാക്കിയിട്ടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News