93-ാം വയസില്‍ ഡിക്ഷണറി ഒരുക്കി അധ്യാപകന്‍ | Pathanamthitta

പ്രായം എത്രയായാലും പുതിയ പരീക്ഷണങ്ങൾ ദൈനംദിന ജീവിതത്തിൽ പരീക്ഷിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. പത്തനംതിട്ട ( Pathanamthitta ) കിടങ്ങന്നൂർ സ്വദേശിയായ ചന്ദ്രശേഖരൻ തൊണ്ണൂറ്റി മൂന്നാം വയസിൽ ഒരുക്കിയത് ഈസ് ഓഫ് ഗ്രാമർ എന്ന പേരിട്ടുള്ള ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥമാണ്. കാണാം ഡിക്ഷണറി ഒരുക്കിയ അണിയറക്കാരനെയും അതിൻ്റെ വിശേഷങ്ങളും.

പ്രായം മുടിയിഴകളിൽ അൽപ്പം വെളുപ്പു പടർത്തിയെന്നു മാത്രം.ഓർമ്മകളിലും ചിന്താശേഷയിലും തൊണ്ണൂറ്റി മൂന്നാം വയസിലും ചന്ദ്രശേഖരന് കിറു കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ നിന്നാണ് ഈസ് ഓഫ് ഗ്രാമറെന്ന ഇംഗ്ലീഷ് വ്യാകരണ ഗ്രസ്ഥത്തിൻ്റെ പിറവി.

വാക്കുകളെ 700 ലധികം വ്യത്യസ്ത രീതികളിൽ ഇംഗ്ലീഷ് ഭാഷയിൽ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് വ്യാകരണ ഗ്രന്ഥത്തിൻ്റെ സവിശേഷത. ഇതിനോടകം നാല് തലമുറകളെ അക്ഷര ലോകത്തേക്ക് ചുവടുവെപ്പിച്ചിട്ടു കൂടിയുണ്ട് കിടങ്ങന്നൂർ എസ്.വി.ജി. വി.എച്ച് എസിലെ മുൻ അധ്യാപകനായ ചന്ദ്രശേഖരൻ.

അടുത്തിടെ ശിഷ്യഗണങ്ങളും കിടങ്ങനൂർ സ്കൂളിലെ അധ്യാപകരും ചേർന്ന് നവതി വന്ദനം ഒരുക്കിയാണ് ആദരിച്ചത്. മന്ത്രി വീണാ ജോർജ് നേരിട്ടെത്തി ഇദ്ദേഹത്തിന് ആശം‌സകളും നേർന്നിരുന്നു.അഞ്ചാം തലമുറയേയും പഠിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ചന്ദ്രശേഖരൻ സഹഅദ്ധ്യാപകരായിരുന്ന സുഹൃത്തുക്കളുമായി ചേർന്ന് അടുത്ത പുസ്തക രചനയ്ക്ക് ഒരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News