Partha Chatterjee;അധ്യാപക നിയമന അഴിമതിക്കേസ്; ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പാർത്ഥ ചാറ്റർജി

അധ്യാപക നിയമന അഴിമതിക്കേസിൽ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി (Partha Chatterjee) ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപിത മുഖർജിയെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അർപിതയുടെ വീട്ടിൽ നിന്നും പിടികൂടിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലാക്ക് ഡയറിയിൽ നിന്നും പല നിർണായക വിവരങ്ങളും ലഭിച്ചെന്നാണ് സൂചന. അതേസമയം, അഴിമതി കേസുമായി ബന്ധപെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായി. അർപ്പിത മുഖർജിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണിക്ക് ഭട്ടാചാര്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News