Social Media Viral : പാട്ടു പാടി പൊലീസുകാരെ കയ്യിലെടുത്ത് അഞ്ചാം ക്ലാസുകാരൻ…

സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് പാലക്കാട് നിന്നുള്ള ഒരു കൊച്ചു മിടുക്കന്റെ വാർത്ത.പെ‍ാലീസുകാരെ പാട്ടും പാടി കീഴടക്കിയിരിക്കുകയാണ് അഞ്ചാം ക്ലാസുകാരൻ യാദവ് കൃഷ്ണ.

നാട്ടുകൽ പെ‍ാലീസ് സ്റ്റേഷനിൽ നാടൻപാട്ട് അവതരിപ്പിച്ചാണ് തച്ചനാട്ടുകര തള്ളച്ചിറ സ്വദേശി യാദവ് കൃഷ്ണ പെ‍ാലീസുകാരെ കയ്യിലെടുത്തത്.പെ‍ാലീസ് സ്റ്റേഷൻ മുറ്റത്ത് വളർത്തുന്ന അലങ്കാര മത്സ്യങ്ങളെ കാണാൻ സ്കൂ‍ൾ വിട്ടു വരും വഴി കയറിയതാണു യാദവ്.പാട്ടു മൂളുന്നത് കേട്ട പെ‍ാലീസുകാർ സ്റ്റേഷനിൽ യാദവിന് വേദിയൊരുക്കുകയായിരുന്നു.

താളം പിടിക്കാൻ ഒരു പ്ലാസ്റ്റിക് കസേരയായിരുന്നു കുട്ടിയുടെ ആവശ്യം.അതു തയാറായപ്പോൾ ഏലേലോ ഏലോലോ എന്ന പാട്ട് യാദവ് കൃഷ്ണ തകർത്തു പാടി. പെ‍ാലീസുകാരനായ വി.റഷീദ് ഇത് മെ‍ാബൈലിൽ പകർത്തുക കൂടി ചെയ്തപ്പോൾ യാദവ് കൃഷ്ണയ്ക്ക് പാട്ടിന് ഊർജമായി.അതോടെ തര താരതകതിമി താരതകതിമി തോം എന്ന പാട്ടായി. പെ‍ാലിസിന്റെ സമ്മാനവും വാങ്ങിയാണു പാട്ടുകാരൻ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News